It has been reported that TV channels are planning to remove star anchors from their programmes. This movie is related actredd abduction case.
നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. അന്വേഷണത്തിനിടയില്‍ നിര്‍ണ്ണായകമായ വിവരങ്ങളായിരുന്നു പുറത്തുവന്നത്. ഒടുവില്‍ നാടകീയമായ ഒരു അറസ്റ്റും. അതും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരത്തിനെ. ആരോപണ മുനകള്‍ ദിലീപിന് നേരെ നീങ്ങുമ്പോഴും സഹതാരങ്ങളും താരസംഘടനയും താരത്തിനൊപ്പമായിരുന്നു. ദിലീപില്‍ നിന്നും അത്തരത്തിലൊരു പ്രവര്‍ത്തി പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ തെളിവുകള്‍ സഹിതം അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നിലെത്തുമ്പോള്‍ വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല. സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ സംഭവത്തോട് കൂടി സിനിമയില്‍ പല മാറ്റങ്ങളും നടക്കുന്ന സൂചനയാണ്. താരസംഘടനയില്‍ സ്ത്രീപ്രാതിനിധ്യം കൂട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി വിമന്‍ ഇന്‍ കളക്ടീവ് സിനിമ എന്ന സംഘടനയും നിലവില്‍ വന്നിട്ടുണ്ട്. ഈ സംഭവത്തോടെ മിനിസ്‌ക്രീന്‍ രംഗത്തും ചില അഴിച്ചുപണികള്‍ നടത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.